കല്ലടിക്കോട്: ഹയർ പവർ ഗൈഡൻസിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാറും ഐ ഇ എൽ ടി എസ് ക്ലാസ്സുകളുടെ ഉൽഘാടനവും കല്ലടിക്കോട് ചുങ്കം വ്യാപാര ഭവനിൽ വെച്ച് നടന്നു. കെ സി അശോക് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രശസ്ത കരിയർ മെൻ്ററും വിദ്യാഭ്യാസ വിദഗ്‌ദ്ധനുമായ സെബാസ്റ്റ്യൻ ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് പ്രസിഡൻ്റ് അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ, സംസ്ഥാന അവാർഡ് ജേതാവും റിട്ടയേർഡ് പ്രിൻസിപ്പലുമായ ബാബു പി മാത്യു, ശാന്തി സുരേഷ് എന്നിവർ പ്രസംഗിച്ചു. അനിത ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.
إرسال تعليق