ബഷീർ അനുസ്മരണവും " ധർമ്മ രാജ്യം'' ചരിത്ര നോവൽ അവതരണവും

 


തച്ചമ്പാറ:തച്ചമ്പാറ ദേശീയ ഗ്രന്ഥശാലായിൽ വായനാ പക്ഷാചരണ പുസ്തക പരിചയത്തിൽ ബഷീർ അനുസ്മരണവും " ധർമ്മ രാജ്യം'' ചരിത്ര നോവൽ അവതരണവും ഇന്ദു യോഗേഷ് നടത്തി. സി.കെ. കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ച യോഗത്തിൽ അബൂബക്കർ മാണി പറമ്പിൽ ഉൽഘാടനം ചെയ്തു. പി.എ. സുജാത സ്വാഗതവും വി.ബാബുരാജൻ നന്ദിയും പറഞ്ഞു. തന്നിഷ്ടം പരിപാടിയും നടന്നു. കെ. ഹരിദാസൻ, പി.കൃഷ്ണദാസ്. സൈനബ, എം. രാജഗോപാലൻ, മുഹമ്മദലിബുസ്താനി,എം. ഉഷ, എം.എൻ രാമകൃഷ്ണപിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.കൃഷ്ണദാസ്, സൈനബ, രതി ചേന്നമ്പാറ, അബൂബക്കർ മാണി പറമ്പിൽ,ടി.കെ. ഷംസുദ്ദീൻ, പി.എ. സുജാത, പി ഹരിദാസൻ , എം.കെ. ജയൻ, സൗമ്യ മനോജ് എന്നിവർ ഗാനാലാപനം നടത്തി . സരള കുമാരി, അംഗിത, റീന പ്രമോദ് കുമാർ, പ്രമോദ് കുമാർ എന്നിവർ കവിതാലാപനം നടത്തി. ബിനോയ് ജോസഫ് സ്വന്തം കഥ പറഞ്ഞു. സൈനബയും കഥ പറഞ്ഞു. ഋതുവർണ്ണൻ ബഷീർ അനുസ്മരണഗാനം ആലപിച്ചു.അംഗിത യോഗേഷ് അവതരിപ്പിച്ച നൃത്തം മനോഹരമായിരുന്നു.

Post a Comment

أحدث أقدم