തിരഞ്ഞെടുപ്പ് മുന്നൊരുക്കം ശക്തമാക്കി എൻ സി പി; കോങ്ങാട് ബ്ലോക്ക് കമ്മിറ്റി എൻ സി പി-എസ് ലീഡേഴ്‌സ് മീറ്റ് നടത്തി

 


കല്ലടിക്കോട്:എൻ സി പി കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി മുന്നൊരുക്കം-2025 എന്ന പേരിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.എൻ സി പി-എസ് ദേശീയ വർക്കിങ് കമ്മിറ്റി അംഗവും കേരള വനം വന്യജീവി വകുപ്പ് മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൻ സി പി-എസ് കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് നാസർ അത്താപ്പ അധ്യക്ഷനായി.സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.രാജൻ മാസ്റ്റർ,എൻ സി പി-എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എ.റസാഖ് മൗലവി തുടങ്ങിയവർ സംസാരിച്ചു. മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മണ്ഡലം കമ്മിറ്റി നേതാക്കളെ ഉൾപ്പെടുത്തി പ്രത്യേകപരിശീലന ക്ലാസുകൾ നൽകിയത്. തിരഞ്ഞെടുപ്പിന് മുമ്പേ മുന്നൊരുക്കം നടത്താനും ഭാവി പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യാനും വേണ്ടിയായിരുന്നു ലീഡേഴ്‌സ് മീറ്റ്.കോങ്ങാട്മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന പ്രവർത്തകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പിനു മുന്‍പേ തന്നെ എല്ലാ വാർഡ് കമ്മിറ്റികളും ബഹുജന സമ്പർക്കം സജീവമാക്കും.അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പാർട്ടിയിലേക്ക് വന്ന പുതിയ പ്രവർത്തകരെ ആദരിച്ചു.  സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കാപ്പിൽ സൈതലവി, അബ്ദുറഹ്മാൻ.പി,ഷൗക്കത്ത് അലി കുളപ്പാടം,മോഹൻ ഐസക്,മൊയ്തീൻ കുട്ടി.പി,എം ടി സണ്ണി, എസ് ജെ എൻ നജീബ്,ഒ.മുഹമ്മദ്‌,അബ്ദുള്ള മാസ്റ്റർ,നാസർ.പി.എ, ആയിഷബാനു കാപ്പിൽ,മാത്യു മാസ്റ്റർ,സിദ്ധീഖ് ചേക്കോടൻ,ഉണ്ണിക്കുട്ടൻ കരിമ്പ തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി മുസ്തഫ കോലാനി സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് പി കെ ദിവാകരൻ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم