മണ്ണാർക്കാട്: അങ്കണവാടി ജീവനക്കാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നും ഓണറേറിയം 26000 ആക്കണമെന്നും അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു മണ്ണാർക്കാട് പ്രൊജക്റ്റ് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ സിഐടിയു ഡിവിഷൻ സെക്രട്ടറി കെ പി മസൂദ് സിഐടിയു ജില്ലാ കമ്മിറ്റിയംഗ ങ്ങളായ ഹക്കീം മണ്ണാർക്കാട്,പി ദാസൻ,അങ്കണവാടി അസോസിയേഷൻ നേതാവ് അനിത കുമരമ്പത്തൂർ,എന്നിവർ സംസാരിച്ചു.പ്രീതി ജി അധ്യക്ഷത വഹിച്ച യോഗത്തിൽ വിലാസിനി ടീച്ചർ(തച്ചമ്പാറ) സ്വാഗതവും ഊർമ്മിള മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഊർമിള ടീച്ചർ,വൈസ് പ്രസിഡണ്ട്മാർ സതി ടീച്ചർ(തച്ചമ്പാറ),സുബൈദ ടീച്ചർ (മണ്ണാർക്കാട്),ബിന്ദു ടീച്ചർ(തെങ്കര),സെക്രട്ടറി പ്രീതി ടീച്ചർ (മണ്ണാർക്കാട്),ജോയിൻ സെക്രട്ടറി രമണി ടീച്ചർ (തച്ചമ്പാറ),വിലാസിനിടീച്ചർ (തച്ചമ്പാറ), ട്രഷറർ ബിനിമോൾ ടീച്ചർ (കരിമ്പ)എന്നിവരെ തിരഞ്ഞെടുത്തു
Post a Comment