വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു.


ഒറ്റപ്പാലം: അമ്പലപ്പാറ വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാ ദിനാചരണം പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ചെയർമാൻ കെ.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.ജിഷ്ണ, ജോയിൻ്റ് കൺവീനർ പി.ഹർഷ .ടി.എസ് സഞ്ജീവ് എന്നിവർ സംസാരിച്ചു.സംവാദം, സ്കിറ്റ്, നൃത്തം തുടങ്ങിയവയും നടത്തി.

Post a Comment

Previous Post Next Post