കല്ലടിക്കോട്: ഏറ്റവും നല്ല വ്യായാമം എന്ന നിലയിൽ കേരളത്തിൽ ഇപ്പോൾ വ്യാപകമായി പ്രവർത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്ക് കല്ലടിക്കോടും തുടക്കം കുറിക്കുന്നു.ജൂലൈ 27 ഞായർ രാവിലെ ആറു മണിക്ക് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.മെക് 7 ചീഫ് ട്രെയിനർ ജിതേഷ് മക്കരപറമ്പ് വ്യായാമ പരിശീലനത്തിന് നേതൃത്വം നൽകും.ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന വിവിധ പ്രായക്കാർക്ക്, ശരീരത്തിനും മനസ്സിനും വളരെ വലിയ ആശ്വാസം നൽകുന്ന വ്യായാമമെന്ന നിലയിൽ മെക് 7 വലിയ തോതിൽ സ്വീകാര്യമാവുകയാണ്.ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് വിരമിച്ച കൊണ്ടോട്ടി തുറക്കലിലെ ഡോ.പി.സലാഹുദ്ദീനാണ്ഈ കൂട്ടായ്മക്ക് തുടക്കമിട്ടത്.ഡോ.അറക്കൽ ബാവയാണ് മെക്7 ഹെൽത്ത് ക്ലബ് അംബാസഡർ.എയറോബിക്സ്,യോഗ തുടങ്ങി 7 വ്യത്യസ്ത ഫിറ്റ്നസ് രീതികൾ സംയോജിപ്പിച്ച് 21 വ്യായാമമുറകളടങ്ങുന്ന ഈ ആരോഗ്യ സംരക്ഷണ പരിപാടിയിൽ,വനിതകൾ ഉൾപ്പടെ ആർക്കും പങ്കെടുക്കാം.രജിസ്ട്രേഷൻ ഫോമോ ഫീസോ ഇല്ല.അന്വേഷണങ്ങൾക്ക്:9539942963,8606554511
إرسال تعليق