പാലക്കാട്:കെടിഡിസി കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ യൂണിറ്റുകളിൽ മണ്ണാർക്കാട് യൂണിറ്റ് ഒന്നാം സ്ഥാനം നേടി.ബഡ്ജറ്റ് ഹോട്ടൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം ടാമറിൻ്റ് മണ്ണാർക്കാടും രണ്ട് മൂന്ന് സ്ഥാനങ്ങൾ ടാമറിൻ്റ് തൃശ്ശൂർ, ഫോക് ലാൻഡ് കണ്ണൂർ എന്നിവരും നേടി.തിരുവനന്തപുരംമസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി.കെ. ശശിയിൽ നിന്നും മണ്ണാർക്കാട് യൂണിറ്റ് മാനേജർ പ്രദീഷ് പുരസ്ക്കാരം ഏറ്റുവാങ്ങി.മാനേജിംഗ് ഡയറക്ടർ ശിഖ സുരേന്ദ്രൻ,ബോർഡ് അംഗങ്ങളായ അഡ്വ.സുരേഷ്ബാബു, ഒ.കെ. വാസു, ബാബു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
Post a Comment