എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷ വിജയികൾക്ക് റൂറൽ ബാങ്ക് നടത്തിയ അനുമോദനസദസ്സ് പി.ബി.നൂഹ് ഐ എ എസ് ഉദ്ഘാടനം ചെയ്തു

 

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഉന്നതവിജയികളെ അനുമോദിക്കല്‍ ഗതാഗതവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു.പഠനത്തിലെ മികവിനൊപ്പം മറ്റു കഴിവുകളും വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനിയുള്ള കാലഘട്ടം എല്ലാ മേഖലകളിലും കടുത്ത മത്സരമായിരിക്കും. അത്തരം സാഹചര്യത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ മറ്റുകഴിവുകളും വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പി.ബി.നൂഹ് പറഞ്ഞു ബാങ്ക് പ്രസിഡന്റ് പി.എന്‍. മോഹനന്‍ അധ്യക്ഷനായി.ബാങ്ക് പരിധിയില്‍പ്പെട്ട മണ്ണാര്‍ക്കാട് നഗരസഭയിലേയും തെങ്കര പഞ്ചായത്തിലേയും എസ്എസ് എല്‍സി, പ്ലസ്ടു സമ്പൂര്‍ണ എ പ്ലസ് വിജയികളെയാണ് അനുമോദിച്ചത്.178 കുട്ടികള്‍ ക്യാഷ് അവാര്‍ഡും മൊമന്റോയും പഠനോപകരണങ്ങളും ഏറ്റുവാങ്ങി.കേരള സഹകരണ നിക്ഷേ ഫണ്ട് ബോർഡ് മെമ്പർ എന്‍.കെ.നാരായണന്‍കുട്ടി,ബാങ്ക് സെക്രട്ടറി എസ്. അജയകുമാര്‍,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.പുരുഷോത്തമന്‍,ഭരണസമിതി അംഗങ്ങളായ റഷീദ് ബാബു, മോഹൻദാസ് അഷ്‌റഫ്, റിയാസ്,ശിവശങ്കരന്‍, രാധാകൃഷ്ണന്‍, സുബൈദ, മാണിക്യന,സൗമ്യ, പ്രീത, ടി.ആർ.സെബാസ്റ്റ്യൻ, കെ.മന്‍സൂര്‍,സുരേന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم