മീൻവല്ലം വിനോദ സഞ്ചാര കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കണം: വി.കെ.ശ്രീകണ്ഠൻ എം.പി.കത്ത് നൽകി

 

കരിമ്പ പഞ്ചായത്തിലെ മീൻവല്ലം വിനോദ സഞ്ചാര കേന്ദ്രത്തിൽ ബി എസ് എൻ എൽ മൊബൈൽ ടവർ സ്ഥാപിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് വി.കെ.ശ്രീകണ്ഠൻ എം.പി നേരിട്ട് സ്ഥലം സന്ദർശിക്കുകയും, കാര്യങ്ങൾ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തു നൽകുകയും ചെയ്തു. മൊബൈൽ കണക്റ്റിവിറ്റിയുടെ ലഭ്യത ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം കുറയുവാൻ കാരണമായിട്ടുണ്ട്. മീൻവല്ലത്തിനും,മരുതും കാടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മൂന്നേക്കർ പ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കുകയാണെങ്കിൽ ടൂറിസം പ്രവർത്തനവുമായി ബന്ധപ്പെട്ടവർക്കും, പ്രദേശവാസികൾക്കും വളരെ ഉപകാരപ്രദമായിരിക്കുമെന്നും,അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.പി.കത്തിലൂടെ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم