കല്ലടിക്കോട് :മുസ്ലിം യൂത്ത് ലീഗ് കരിമ്പ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കരിമ്പ പാലളം അങ്കണവാടി മേൽക്കൂരയിൽ കഴിഞ്ഞദിവസം പാമ്പിനെ കാണപ്പെട്ടതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മുസ്ലിം ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ.എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. ആബിദ് യമാനി അധ്യക്ഷനായി. അങ്കണവാടിക്ക് സമീപത്തുള്ള മുളകൂട്ടം വെട്ടിമാറ്റി പരിസരം ശുചീകരിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് അവർ ആരോപിച്ചു. മുഹമ്മദ് ഹാരിസ്,ടി.എച്ച്.ഹനീഫ, സി.ജെ.ഗഫൂർ, കബീർ, സി.ജെ.ജബ്ബാർ, സിറാജ് എന്നിവർ സംസാരിച്ചു.
മുസ്ലിം യൂത്ത് ലീഗ് കരിമ്പ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
The present
0
إرسال تعليق