ഒറ്റപ്പാലം : പരിസ്ഥിതി ദിനത്തിൽ കെ. വി. കാർത്തികേയൻ വായനശാല സംഘടിപ്പിച്ച പരിസ്ഥിതി ശില്പശാല ഡോക്ടർ ടി.ഷൈൻ മോഹൻ ഉദ്ഘാടനം ചെയ്തു.'തുടങ്ങാം.. കറിവേപ്പിൽ നിന്ന്" പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ നിർവഹിച്ചു.ഇന്ന് പച്ചക്കറി വിഭാഗത്തിൽ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പിലയിലാണ് കൂടുതൽ വിഷാoശം ഉള്ളതെന്നും കറിവപ്പ് തയ്കളോടൊപ്പം മറ്റു പച്ചക്കറി തൈകളും ഓരോ വീടുകളിലും നട്ടു സംരക്ഷിക്കണമെന്നും, ഈ പദ്ധതികളുമായി മുന്നോട്ടു വന്ന വായനശാലയെ അഭിനന്ദിക്കുന്നുവെന്നും രാജേഷ് അടക്കാപുത്തൂർ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ഒറ്റപ്പാലം എൻഎസ്എസ് കോളേജ് റിട്ടയേഡ് അധ്യാപകൻ പ്രൊഫസർ ഗോവിന്ദൻകുട്ടി കർത്താ, നീർമാതളം കെഎസ് സുനിൽ എന്നിവരെ ആദരിച്ചു.വായനശാല പ്രസിഡന്റ് വി. കെ.രാം മോഹൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി യു. എം ശശീന്ദ്രൻ,സി. ഉഷാകുമാരി, ബദരീന്ദ്രപ്പണിക്കർ, അൽമാസ്,കെ.മുഹമ്മദ് സുഫീഖ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق