എടത്തനാട്ടുകര:തക്ബീർ ധ്വനികളുടെ അകക്കാമ്പുകൾ തേടി, പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. സ്രഷ്ടാവിനോടുള്ള പരിപൂർണ്ണമായ കീഴൊതുക്കവും അചഞ്ചലമായ വിശ്വാസദൃഢതയും അധാർമികതകളിൽ നിന്നുള്ള മനസ്സിന്റെ വിമലീകരണവും ഇബ്രാഹിം നബിയുടെ ജീവിതത്തിന്റെ സന്ദേശങ്ങളാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ അബ്ബാസ് പ്രസ്താവിച്ചു.എടത്തനാട്ടുകര ദാറുൽ ഖുർആനിൽ ബലിപെരുന്നാൾ നമസ്കാരത്തിന് ശേഷം നടന്ന ഈദ് ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേർ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.വിസ്ഡം സ്റ്റുഡന്റ്സ് ദാറുൽ ഖുർആൻ യൂണിറ്റിന് കീഴിൽ മിഠായി വിതരണം നടത്തി.
Post a Comment