കാരാകുറുശ്ശി: പഞ്ചായത്ത് ഏഴാം വാർഡിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്‌തു. കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.പ്രേമലത അധ്യക്ഷയായി.വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് അംഗം പി.സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം പി.മൊയ്‌ദീൻകുട്ടി, ബ്ലോക്ക് അംഗം സുമിത രാജഗോപാൽ, പി.എ.അബ്ദുൾ നാസർ, വി.കെ.മുജീബ്, പി.കെ.ലീല, രാധിക, കെ.ആർ.അതുൽ എന്നിവർ സംസാരിച്ചു.
إرسال تعليق