മാതാപിതാക്കൾ ജീവിതത്തിൽ ഏറ്റവും പ്രധാനം എന്ന മനോഭാവം വളർത്തിയെടുക്കുന്നതിന് മാതാവിനെ കൊണ്ട് ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിപ്പിച്ച് മനച്ചിതൊടി മൊയ്തു. ഹയ ഹൈപ്പർ മാർക്കറ്റ് ആര്യമ്പാവിൽ പ്രവർത്തനം ആരംഭിച്ചു

 

മണ്ണാർക്കാട്: സൗദിയിൽ റീട്ടെയിൽ രംഗത്ത് പ്രവർത്തിക്കുന്ന ഹയ ഹൈപ്പർ മാർക്കറ്റിന്റെ നാട്ടിലെ മൂന്നാമത് സ്ഥാപനം ആര്യമ്പാവ് മണ്ണാർക്കാട് റോഡിൽ പ്രവർത്തനം ആരംഭിച്ചു.ചങ്ങലീരി മനച്ചിതൊടി മൊയ്തു സാഹിബിന്റെ ഉമ്മ കുഞ്ഞാത്തുട്ടി അടുത്ത കുടുംബങ്ങളുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിൽ ഹൈപ്പർ മാർക്കറ്റ് ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു.മൊയ് തുക്കയുടെ അമ്മായി മറിയ ആദ്യ വില്പന നടത്തി.വിദേശത്തുൾപ്പടെ ആറ് സ്ഥാപനങ്ങളുടെയും കച്ചവടലാഭം ഓരോ മാസവും,മത വിധി പ്രകാരം നിശ്ചിത ശതമാനം കണക്കാക്കി, പാവങ്ങൾക്ക് കൂടി നൽകി വരുന്നതാണ് മൊയ്തുക്കയുടെ രീതി. ഓരോ സ്ഥാപനത്തിന്റെയും വരുമാനം ആ നാട്ടിലെ വിധവകൾക്കും നിരാലംബർക്കും പ്രതിമാസ പെൻഷനായി നൽകുന്ന വ്യവസായിയാണ് മൊയ്തുക്ക.കച്ചവടത്തിൽ സൂക്ഷ്മത പുലർത്തി മിതമായ ലാഭത്തോടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതാണ് ഹയ ഹൈപ്പർ മാർക്കറ്റിന്റെ മേന്മ.ഒരു സമൂഹം കൂടെ നിന്നതുകൊണ്ട് മാത്രമാണ് ബിസിനസ്‌ വിജയം നേടാനായതെന്നും,അതിനാൽ വരുമാനത്തിന്റെ നിശ്ചിതവിഹിതം അശരണർക്ക് നൽകുക എന്നതാണ് തന്റെ നിലപാടെന്നും മൊയ്തുക്ക പറഞ്ഞു.വിശാലമായ പാർക്കിങ് സൗകര്യത്തോടെ ആര്യമ്പാവ് ദേശീയപാതയോരത്തുള്ള പുതിയ ഹയ ഹൈപ്പർമാക്കറ്റ്, പ്രദേശവാസികളുടെയും യാത്രക്കാരുടെയും മികച്ച ഷോപ്പിങ്ങ് കേന്ദ്രമാകും. ഗ്രോസറി,ഫ്രഷ് ഫുഡ്, ഡയറി&ബേക്കറി,ഹോം അപ്ലെയ്ൻസ്,ഫൂട്ട് വെയർ,ഫാൻസി പഴം-പച്ചക്കറി തുടങ്ങി ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും വൈവിധ്യമാർന്ന ശേഖരമാണ് ഹയ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രൊഡ്ക്ടുകൾക്ക് പ്രത്യേകം സെക്ഷനും ഒരുക്കിയിട്ടുണ്ട്. മികച്ച ഉത്പന്നങ്ങൾ മിതമായ വിലയിൽ, നിങ്ങൾക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയതായും,സ്വദേശി യുവാക്കൾക്കും യുവതികൾക്കും ജോലി നൽകുക എന്ന ലക്ഷ്യം പരിഗണിക്കാൻ ശ്രമിച്ചതായും,രാവിലെ 6:30 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തന സമയമെന്നും വിവിധ ഷോറൂമുകളുടെ ചുമതലയുള്ള ഷഫീഖ്,ഫാസിൽ,ഷമീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു

Post a Comment

أحدث أقدم