നിറവ് 2025. കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവം നടത്തി

കല്ലടിക്കോട്:കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എസ്എസ്എൽസി പ്ലസ്-ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും വിജയോത്സവം നിറവ്-2025 പരിപാടിയിൽ ആദരിച്ചു.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ റെജി ജോസ് അധ്യക്ഷയായി. എസ്എസ്എൽസി പരീക്ഷയിൽ  നൂറു ശതമാനവും പ്ലസ് ടു പരീക്ഷയിൽ എൺപതി നാല് ശതമാനവുമാണ് വിജയം.സ്കൂളിലെ നാല് കുട്ടികളുടെ അപ്രതീക്ഷിത വിയോഗാനന്തരവും, എസ്എസ്എൽസി-പ്ലസ് ടു പരീക്ഷ ഫലം അതിജീവനത്തിന്റെയും ആഹ്ലാദത്തിന്റെയും പുതിയ അധ്യായമാണ് സമ്മാനിച്ചത്.എസ് എസ് എൽ സി പരീക്ഷ എഴുതിയ 188 വിദ്യാർഥികളും,പ്ലസ് ടു പരീക്ഷ എഴുതിയ 269 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.തുടർച്ചയായി ആറാം തവണയാണ് എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയത്.മികച്ച വിജയം കൈവരിച്ച കുട്ടികളെ മെഡൽ നൽകി ആദരിച്ചു.രണ്ടു നിർധന കുടുംബങ്ങൾക്കായി സ്കൂൾ നിർമ്മിക്കുന്ന സ്നേഹ ഭവനം പദ്ധതിയിലേക്ക് 1989-90 എസ് എസ് എൽ സി ബാച്ച് 'ഇതളുകൾ' ഒരു ലക്ഷം രൂപയും,1990-91 എസ് എസ് എൽ സി ബാച്ച് 'ഓർമ വസന്തം' അര ലക്ഷം രൂപയുടെയും ചെക്ക് കൈമാറി. പ്രിൻസിപ്പാൾ ബിനോയ് എൻ.ജോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു.കരിമ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്.ജാഫർ,പി ടി എ പ്രസിഡന്റ്‌ രാധാകൃഷ്ണൻ,എസ് എം സി ചെയർമാൻ മുഹമ്മദ്‌ മുസ്തഫ,ഹെഡ്മാസ്റ്റർ ജമീർ.എം,ഒ എസ് എ പ്രസിഡന്റ് അബ്ദുറഹ്‌മാൻ,സെക്രട്ടറി യൂസഫ് പാലക്കൽ,ട്രഷറർ കെ.കെ.ജയപ്രകാശ്,എം പി ടി എ പ്രസിഡന്റ് അനിത സന്തോഷ്‌, തുടങ്ങിയവർ വിജയോത്സവം പരിപാടിയിൽ സംസാരിച്ചു.

Post a Comment

Previous Post Next Post