ജൂൺ 19 വായനാദിനം. ഗിന്നസ് സത്താർ ആദൂരിന്റെ കുഞ്ഞു പുസ്തകങ്ങളുടെ സൗജന്യ വിതരണം അരലക്ഷം പേരിലേക്ക്

 

തൃശൂർ:മിനിയേച്ചർ പുസ്തകങ്ങളുടെ പ്രചാരകൻ ഗിന്നസ് സത്താർ ആദൂർ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പതിനേഴു വർഷം മുമ്പ് ആരംഭിച്ച നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന കഥകളും കവിതകളുമടങ്ങിയ കുഞ്ഞു പുസ്തകങ്ങളുടെ സൗജന്യ വിതരണം അരലക്ഷം കോപ്പിയിലേക്ക് കടക്കുകയാണ്.ഗിന്നസ് സത്താറിന്റെ സൗജന്യ പുസ്തക വിതരണ ശ്രേണിയിലെ ആറാമത്തെ സമാഹാരമായ 'ആദൂർ കവിതകൾ' 3 cm നീളവും 2.5 cm വീതിയുമുള്ള 250 മില്ലിഗ്രാം മാത്രം തൂക്കം വരുന്ന ഒരു എ ഫോർ ഷീറ്റ് കൊണ്ട് തയ്യാറാക്കിയ 81 പോസ്റ്റർ കവിതകളുടെ സമാഹാരമാണ്. മൾട്ടി കളർ ആർട്ട് പേജിൽ ചിത്രങ്ങൾ സഹിതം കുന്നംകുളം പവർ ഓഫ്സെറ്റിൽ അച്ചടിച്ച 150 രൂപ വില വരുന്ന പുസ്തകത്തിന്റെ പതിനയ്യായിരം കോപ്പികളാണ് ഈ വായനാദിനത്തോടനുബന്ധിച്ച് പുസ്തക പ്രേമികളെ തേടിയെത്തുന്നത്.ആയിരം വിദ്യാലയങ്ങളിലേക്ക്   ആദൂർ കവിതകൾ  എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടിയ വരുടെ സംഘടനയായ ആഗ്രഹിന്റെ സംസ്ഥാന പ്രസിഡണ്ട് കൂടിയായിട്ടുള്ള സത്താർ .2008 ലെ വായനാദിനത്തിലാണ് സത്താർ ഒരിഞ്ച് വലുപ്പമുള്ള എസ്എംഎസ് 101 കഥകൾ 'എന്ന കൗതുകകരമായ പുസ്തകത്തിന്റെ അയ്യായിരം കോപ്പികൾ പ്രസിദ്ധീകരിച്ച് സൗജന്യ വിതരണത്തിന് തുടക്കം കുറിച്ചത്.

Post a Comment

أحدث أقدم