പാലക്കാട് :ലോക സമാധാനം, അഹിംസ ജ്വാല.ബുദ്ധ പൗർണമി ദിനത്തോടനുബന്ധിച്ച് കേരള സർവോദയ മണ്ഡലം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുദ്ധ പൗർണമി ദിനാചരണം സംഘടിപ്പിച്ചു.ശ്രീബുദ്ധന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.അഹിംസ ജ്വാല തെളിയിച്ച് പ്രതിജ്ഞയെടുത്തു.വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ. മായാണ്ടി അധ്യക്ഷത വഹിച്ചു.സന്തോഷ് മലമ്പുഴ,വിജയൻ അമ്പലക്കാട്,ടി.പി.കനകദാസ്,എസ്.രമണൻ, പി. ഗോപാലൻ,വി.ചന്ദ്രൻ, കെ.ആർ.ബിർള, കെ.രാധാകൃഷ്ണൻ, വി.കൃഷ്ണൻകുട്ടി,അബ്ദുൽ ഖാദർ കണ്ണാടി,സൈദ് മുഹമ്മദ് പിരായിരി,വിജയന്‍ കരിപ്പോട് തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق