കോങ്ങാട്:വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയമാവബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുമ്പോൾ,സമഗ്ര ശിക്ഷ കേരളയും കുസാറ്റും സംയുക്തമായി നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്റ്റിന്റെ ഭാഗമായി പറളി ബിആർസിയുടെ കീഴിൽ എച്ച്എസ് തലം കൗമാരക്കാരുടെ ജീവിതശൈലി ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗവേഷണ പ്രോജക്ട് നടത്തുകയും അതിന്റെ ഭാഗമായി ലഹരിക്കെതിരെ സന്ദേശാത്മക ലഘു ചിത്രം പുറത്തിറക്കുകയും ചെയ്തു.നിയമബോധം,ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം,സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തിലടങ്ങുന്നത്.ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾക്ക് പിന്തുണയുമായിട്ടാണ് 'തവള' എന്ന പേരിലുള്ള ലഘു ചിത്രം.പുഞ്ചിരി ക്രിയേഷൻസ് സമൂഹ മാധ്യമങ്ങൾ വഴി ഈ ചിത്രം പ്രേക്ഷകരിലെത്തിക്കും. ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇന്നത്തെ സമൂഹം.വിദ്യാർത്ഥികളും കൗമാര-യുവജനങ്ങളും ഈ വിപത്തിൽ അകപ്പെടുമ്പോൾ 'പഠനമാണ് ലഹരി-ജീവിതമാണ് ലഹരി' എന്ന സന്ദേശവാക്യം ഈ ഹ്രസ്വചിത്രം ആഹ്വാനം ചെയ്യുന്നു. ആശയം:അംബിക മുണ്ടൂർ,നിർമാണം:സമഗ്ര ശിക്ഷ കേരള,പൊതു വിദ്യാഭ്യാസ വകുപ്പ്,കുസാറ്റ്.നിർവഹണം:സ്ട്രീം പ്രോജക്റ്റ്,ഏകോപനം: ബി ആർ സി പറളി,സന്നിവേശം:ഗൗതം ശങ്കർ,സാക്ഷാത്ക്കാരം:പ്രേംദാസ്.എസ്.വി, പി.ആർ.ഒ:സമദ് കല്ലടിക്കോട്. ല കോങ്ങാട് ജി യു പി സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ പറളി ബി ആർ സി പ്രൊജക്റ്റ് കോർഡിനേറ്റർ അജിത്ത്.എ.എം ട്രൈനർ നാഗരാജ്.ജി, അധ്യാപകരായ സൂര്യ,സ്നേഹ വർമ,രാധിക സി ആർ സി കോർഡിനേറ്റർമാരായ,സ്വപ്ന,വിനീത തുടങ്ങിയവർ സംസാരിച്ചു.
Post a Comment