കാഞ്ഞിരപ്പുഴ: വീടിന്റെ സിറ്റ് ഔട്ടില്‍ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമിച്ചു.മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകൻ ധ്യാനിനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം നടന്നത്.സുധീഷ് ഓട്ടോറിക്ഷയുമായി വീട്ടില്‍ നിന്നും പോയ സമയത്ത് സിറ്റൗട്ടിലായിരുന്നു കുട്ടി.ഈ സമയത്താണ് റോഡിലുണ്ടായിരുന്ന തെരുവുനായകള്‍ വീട്ടിലേക്ക് കടന്ന് കുട്ടിയെ ആക്രമിച്ചത്.വീട്ടുകാർ കുഞ്ഞിൻ്റെ കരച്ചില്‍ കേട്ട് ഓടിയെത്തി കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
തെരുവുനായ ആക്രമണം: വീടിൻ്റെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന 4 വയസുകാരനെ ആക്രമിച്ചു
The present
0
Post a Comment