പെരിന്തൽമണ്ണ: ലഹരി ഉൽപന്നങ്ങളുടെ വിപണനവും ഉപയോഗവും വിദ്യാർത്ഥികൾക്കിടയിൽ നിന്നും കാമ്പസുകളിൽ നിന്നും നിർമാർജനം ചെയ്യുന്നതിനായി വൈവിധ്യമാർന്ന കർമ്മ പദ്ധതികൾക്ക് വിസ്ഡം സ്റ്റുഡന്റ്സ് തുടക്കം കുറിച്ചു.കേരള സ്റ്റുഡന്റ്സ് കോൺഫറൻസിലെ ലഹരിക്കെതിരെയുള്ള വിദ്യാർഥി ചത്വരം സെഷനിൽ, സംസ്ഥാനത്തിന് അകത്തും പുറത്ത് നിന്നുമായി ഒഴുകിയെത്തിയ പതിനായിരക്കണക്കിന് വിദ്യാർഥികൾ പ്ലക് കാർഡുമേന്തി ഒരുമിച്ച് പ്രതിജ്ഞയെടുത്തത് വേറിട്ട കാഴ്ചയായി.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കാമ്പസുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുമെന്നും വിദ്യാർഥികൾ പ്രഖ്യാപിച്ചു.വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഷമീൽ, ഡോ.ഷഹബാസ് കെ അബ്ബാസ് എന്നിവർ നേതൃത്വം നൽകി.നിർമാർജനം ചെയ്യുന്നതിനായി ധർമ്മസമര സംഗമങ്ങൾ, ക്യാമ്പസ് കോൺഫറൻസുകൾ, ടേബിൾ ടോക്കുകൾ, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം,സൊല്യൂഷൻ വൈജ്ഞാനിക പ്രദർശനം എന്നിവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.
Post a Comment