കാഞ്ഞിരപ്പുഴ:കാഞ്ഞിരം കല്ലമല ഇടുങ്ങിയ റോഡരികിൽ മദ്യഷോപ്പ് തുടങ്ങുന്നതിനെതിരെ ബഹുജന മാർച്ചും പ്രതിഷേധ സംഗമവും ഞായർ 10 മണിക്ക്.നാനൂറോളം കുടുംബങ്ങളുടെ യാത്രമാർഗ്ഗം തടസ്സപ്പെടുത്തികൊണ്ട് കാഞ്ഞിരം കല്ലമല ഇടുങ്ങിയ റോഡിൽ മദ്യഷോപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ ലഹരിവിരുദ്ധ സംഘടനയായ മൂവ് മണ്ണാർക്കാടിൻ്റെ നേതൃത്വത്തിൽ ബഹുജന മാർച്ചും പ്രതിഷേധ സംഗമവും മെയ് 25 ഞായറാഴ്‌ച രാവിലെ 10:00 മണിക്ക് കാഞ്ഞിരത്ത് നടക്കും.പരിപാടി ഡോ. കമ്മാപ്പ (എം.ഡി അൽമ ഹോസ്‌പിറ്റൽ മണ്ണാർക്കാട്, മൂവ് മണ്ണാർക്കാട് ചെയർമാൻ) ഉദ്ഘാടനം ചെയ്യും.
ബഹുജന മാർച്ചും പ്രതിഷേധ സംഗമവും നാളെ
The present
0
إرسال تعليق