നിർത്തിയിട്ട ബൈക്ക് മോഷണം പോയി

 

മണ്ണാർക്കാട് മുൻസിപ്പാലിറ്റി കെട്ടിടത്തിന്റെ സമീപത്തുനിന്നാണ് ബൈക്ക് മോഷണം പോയത്  മെയ്‌ 6ന് ചൊവ്വാഴ്ച രാത്രി 11.35 ബൈക്ക് മോഷണം നടത്തുന്നത് സി സി ടി വി യിൽ വ്യക്തമാണ്. കാരകുർശ്ശി വാഴേമ്പുറം സ്വദേശി ആഷിക്കിന്റെ KL52 D 7307 എന്ന നമ്പറിൽ ഉള്ള പാഷൻ പ്രൊ ബൈക്കാണ് മോഷണം പോയത്  മെയ്‌ 5ന് ഉച്ചക്ക് മുൻസിപ്പാലിറ്റിക്ക് സമീപത്തുള്ള കുറുവണ്ണ കോംപ്ലക്സിൽ വറൈറ്റി ചിക്കൻ കടക്ക് മുന്നിൽ നിന്നാണ് മോഷണം നടന്നത്  മോഷ്ടിച്ച ബൈക്കുമായി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോയതായി നിഗമനം.മണ്ണാർക്കാട് പോലീസിൽ പരാതി നൽകി  പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വസ്തുനിഷ്ഠമായി എന്തെങ്കിലും വിവരം കിട്ടുന്നവർ പോലീസിനെ അറിയിക്കണം.

Post a Comment

أحدث أقدم