തച്ചമ്പാറ ചുരിയോട് പാലത്തിന് സമീപം വാഹനത്തെയും ഡ്രൈവറെയും തട്ടികൊണ്ടുപോയി ആക്രമിച്ചകേസിൽ ഒരാൾകൂടി അറസ്റ്റിൽ

 

                           അമൽജോസ് (28)

കല്ലടിക്കോട്: പാർസൽ സർവീസ് വാഹനം തടഞ്ഞ് വാഹനത്തെയും ഡ്രൈവറെയും തട്ടി കൊണ്ടുപോയി ആക്രമിച്ചകേസിൽ ഒരു കുഴൽപണ തട്ടിപ്പുകാരൻ കൂടി അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി അമൽജോസ് (28)ആണ് അറസ്റ്റിലായത്.ആർ.ആനന്ദ് എസ്‌പി ക്ക് ലഭിച്ച രഹസ്യവിവരത്തിൽ,മണ്ണാർക്കാട് ഡിവൈഎസ് പി സന്തോഷ് കുമാറിൻറെ നിർദേശത്തിൽ നടത്തിയ പരിശോധനയിൽ കല്ലടിക്കോട് ഇൻസ്‌പെക്ടർ ജി.എസ്.സജിയുടെ നേതൃത്വത്തിലുള്ള പ്രതേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.2024 ഓഗസ്റ്റ് 4 ന് ചുരിയോട് പാലത്തിന് സമീപം വെച്ച് പുലർച്ചെ 1.30 യോടെ കാസറഗോഡ് പാർസൽ സർവീസ് വാഹനത്തെ മൂന്ന് കാറിൽ വന്നവർ തടഞ്ഞ് വാഹനത്തെയും അതിലെ ഡ്രൈവറെയും കടത്തി കൊണ്ടുപോയി ആക്രമിക്കുകയായിരിന്നു. കുഴൽപണമാണെന്ന് കരുതിയായിരുന്നു ഇവർ ഈ വാഹനത്തെയും ഡ്രൈവറെയും ആക്രമിച്ചത്. 


Post a Comment

أحدث أقدم