ശ്രിജില ചികിത്സാ സഹായ സമിതി: ബിരിയാണിചലഞ്ച് 27ന്

 

 മണ്ണാർക്കാട്:അലനല്ലൂർ പാക്കത്ത്കുളമ്പിൽ താമസിക്കുന്ന എടപ്പലത്ത് ശ്രീനിവാസന്റെ മകൾ ശ്രിജിലയുടെ ചികിത്സാസഹായവുമായി ബന്ധപ്പെട്ട് ബിരിയാണി ചലഞ്ച് നടത്തുന്നു.എണീറ്റ് നടക്കാൻപോലും കഴിയാത്തൊരവസ്ഥയിലാണ് ശ്രിജിലയുടെ ഇപ്പോഴത്തെ അവസ്ഥ.ഈ സ്ഥിതിയിൽ നിന്നും മാറ്റം വരുവാനും പെൺകുട്ടിക്ക് ഭാവിയിൽ എണിറ്റുനടക്കാൻ കഴിയും എന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതിനായി ഒന്നരലക്ഷത്തോളം രൂപ ചികിത്സക്ക് ആവശ്യമായിവരുന്ന സാഹചര്യത്തിലാണ് ശ്രീനിവാസന്റെ കുടുംബവും,സുഹൃത്തുക്കളുംകൂടി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇവരുടെ ചികിത്സക്കാവശ്യമായ പണം സ്വരൂപിക്കുന്നതിനായി എല്ലാ സുമനസ്സുകളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങളാൽ ബിരിയാണി ചലഞ്ചിൽ ഏർപ്പെട്ടും തങ്ങളാൽ കഴിയുന്ന ധനസഹായം നൽകി സഹകരിക്കണമെന്നും വിനീതമായി കുടുംബവും പ്രദേശവാസികളും അറിയിക്കുന്നു.ചെയർമാൻ ലത്തീഫ് പാക്കത്ത് 9207037535,കൺവീനർ സലാം പാക്കത്ത് 7012981629.ശ്രിജിലയുടെ ചികിത്സയ്ക്കായുള്ള ധനസഹായം 9745410797(ശ്രീനിവാസൻ) എന്ന ഗൂഗിൾ പേ നമ്പറിലും നൽകാം.


Post a Comment

Previous Post Next Post