പാലക്കാട്:രാജ്യത്തെ തൊഴിലാളി സംഘടനകളും വിവിധ ഫെഡറേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ 20 ന് നടത്തുന്ന ദേശിയ പണിമുടക്കിന്റെ ഭാഗമായി അധ്യാപകസർവ്വിസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക് നോട്ടീസ് പാലക്കാട് ജില്ലാ കളക്ടർക്ക് നൽകി. ചടങ്ങിന്റെ ഭാഗമായി നടന്ന പ്രകടനവും വിശദീകരണയോഗവും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരൻ,ഉത്ഘാടനം ചെയ്തു.എ കെ എസ് ടി യു ജില്ലാ സെക്രട്ടറി സതീഷ് മോൻ അധ്യക്ഷനായി.കെ ജി ഒ എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുകുന്ദകുമാർ,ജോയിൻ്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻ്റ് എം എസ് അനിൽ കുമാർ, ജില്ലാ ട്രഷറർ സന്തോഷ് ഡേവിഡ് മാത്യു, ഷഹിദ,സിനി മോൾ,സുജിത് ,റഹ്മത്ത് എന്നിവർ സംസാരിച്ചു.ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ പ്രജിത സ്വാഗതവും ഈജൂ നന്ദിയും പറഞ്ഞു.സർക്കാർ ജീവനക്കാരുടെ മേഖലയിൽ നടപ്പിലാക്കിയ പങ്കാളിത്തപെൻഷൻ പിൻവലിക്കാൻ തയ്യാറാകാതെ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്തപ്പെടാതെ കരാർവൽക്കരണത്തിലൂടെ സർവ്വിസ് മേഖലയെ തകർക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ -ഫാസിസ്റ്റ്-തൊഴിലാളി വിരുദ്ധ ബിജെപി ഗവണ്മെന്റിനോടുള്ള ജീവനക്കാരുടെ താക്കിതായി ഈ പണിമുടക്ക് മാറണമെന്ന് അധ്യാപക സർവ്വിസ് സംഘടനാ സമരസമിതിക്ക് വേണ്ടി സമരനേതാക്കൾ അഭ്യർത്ഥിച്ചു.
Post a Comment