നിരപരാധികളെ കൊന്നൊടുക്കിയവർ, ഭാരതമണ്ണിൽ കനൽ കോരിയിട്ടവർ; പഹൽ​ഗാമിൽ ആക്രമണം നടത്തിയ കൊടും ഭീകരരുടെ രേഖാചിത്രം പുറത്ത്

 

ശ്രീന​ഗർ : പഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത ഭീകരരുടെ രേഖാചിത്രം പുറത്ത്. ദേശീയ സുരക്ഷാ ഏജൻസികളാണ് മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടത്. ലഷ്കർ ഇ തൊയ്ബ ഭീകരരായ ആസിഫ് ഫുജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരെയാണ് സുരക്ഷാ ഏജൻസി തിരിച്ചറിഞ്ഞത്.ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക ഭീകരസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിലെ അം​ഗങ്ങളാണ് ഇവരെന്ന് വ്യക്തമായിട്ടുണ്ട്. ലഷ്കർ കമാൻഡർ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. പാകിസ്താനിൽ നിന്നാണ് ആക്രമണം നിയന്ത്രിച്ചത് എന്ന വിവരവും പുറത്തുവന്നു.2001-ന് ശേഷം കശ്മീരിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പ്രശസ്തമായ ബൈസരൻ പുൽമേട്ടിന് സമീപത്തെ പൈൻ വനത്തിൽ നിന്നാണ് ഭീകരർ എത്തിയത്. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുന്നുണ്ട്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽ​ഗാം സന്ദർശിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെയും അദ്ദേഹം കണ്ടു.

Post a Comment

Previous Post Next Post