അവൾ


-ഫാത്തിമ ഫിസ

     എച്ച്.എസ്,കേരളശ്ശേരി


ആരും വെള്ളം പകർന്നില്ല 

ആരും പരിപാലിച്ചില്ല 

ആരുടേയും ചുവടുകളാൽ 

തന്നെ ചവിട്ടി മെതിക്കാൻ 

അവൾ സമ്മതിച്ചില്ല 

സൂര്യനെ നോക്കിവളർന്നു 

ഒടുവിൽ പൂവിട്ടു 

ആ പൂവ് വെയിലിലും മഴയിലും മഞ്ഞിലും 

അവൾക്കു കുടയായി മാറി 

കല്ലുകൾ പാകിയ 

നടപ്പാതയിൽ,

ഒരു കുഞ്ഞുചെടി

Post a Comment

Previous Post Next Post