മെത്താഫെറ്റമിനും, കഞ്ചാവുമായി രണ്ട് കോങ്ങാട് സ്വദേശികൾ പിടിയിൽ

 

പാലക്കാട്:കോങ്ങാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ അഴിയന്നൂർ മാമ്പുഴ കനാൽ റോഡിൽ വെച്ച് 8.2 ഗ്രാം മെത്താഫെറ്റമിനും, 4.65 ഗ്രാം കഞ്ചാവുമായി രണ്ട് കോങ്ങാട് സ്വദേശികൾ പിടിയിൽ. കോങ്ങാട് മുച്ചീരി വെള്ളപ്പുറം കൃഷ്ണജിത്ത് (23),കോങ്ങാട് മുച്ചീരി സാദിഖ് അലി (22) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചിച്ചിരുന്ന മോട്ടോർസൈക്കിൾ പോലീസ് പിടിച്ചെടുത്തു.ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ ഐപിഎസി ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ശശികുമാർ, മണ്ണാർക്കാട് ഡി.വൈ.എസ്.പി. സുന്ദരൻ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ വിവേക് .വി യുടെ നേതൃത്വത്തിലുള്ള കോങ്ങാട് പോലീസും ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.

Post a Comment

أحدث أقدم