ഒരു എല്‍ഇഡി ബള്‍ബ് ഓഫ് ചെയ്താല്‍ പോലും 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം! വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പ്രവർത്തിക്കുക

 


മുണ്ടൂർ :കേരളം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പ്രവർത്തിക്കുക

എന്ന് ആഹ്വാനം ചെയ്ത് കെഎസ്ഇബി.

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകീട്ട് 6 നും രാത്രി 12നുമിടയിലുള്ള സമയത്ത് മാക്സിമം ഡിമാന്റില്‍ കുറവ് വരുത്തുക എന്നതാണ്.കുറവ് വരുത്തുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് വൈദ്യുതി ആവശ്യങ്ങള്‍‍ വേണ്ടെന്നുവയ്ക്കണം എന്നല്ല, അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുക എന്നതാണ്.

നമ്മുടെ ഉപയോഗം ചെറിയ തോതില്‍ കുറച്ചാല്‍‍ പോലും വൈദ്യുത സംവിധാനത്തിന് അത് വലിയ ഗുണം ചെയ്യും.ഉദാഹരണത്തിന്,

കേരളത്തില്‍ കെ.എസ്.ഇ.ബി.യ്ക്ക് ഒന്നേകാല്‍‍ കോടി ഉപഭോക്താക്കളാണുള്ളത്.അതില്‍ ഓരോ ഉപഭോക്താവും 10 വാട്ട്സിൻ്റെ ഒരു എൽ ഇ ഡി ബൾബ് ഓഫ് ചെയ്താൽത്തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍‍ സാധിക്കും. സേവ് എനർജി പ്രചരണ പരിപാടികളുടെ ഭാഗമായി കെഎസ്ഇബി അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post