പാലക്കയം: ചീനിക്കപ്പാറയിൽ വന്യജീവി ആക്രമണമുണ്ടായ സ്ഥലത്തു വനംവകുപ്പു സ്‌ഥാപിച്ച കൂട്ടിൽ അകപ്പെട്ടതു നായ! വന്യജീവിയെ പിടികൂടാൻ ഒരുക്കിയ കൂട്ടിലാണു നായ അകപ്പെട്ടത്. വിവരം അറിഞ്ഞു വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി നായയെ മോചിപ്പിച്ചു. പ്രദേശത്തു വന്യജീവി സാന്നിധ്യം കണ്ടെത്താനായി ഉദ്യോഗസ്‌ഥർ സ്‌ഥാപിച്ച 6 ക്യാമറകൾ പരിശോധിച്ചെങ്കിലും വന്യമൃഗങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. എങ്കിലും പ്രദേശത്തു നിരീക്ഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.എന്നാൽ വന്യജീവിയെ പിടി കൂടാൻ ഒരുക്കിയ കൂടിന് ആവശ്യത്തിനു വലുപ്പമില്ലെന്നും രണ്ടറകൾ ഉള്ളതും ജീവനുള്ള വളർത്തു മൃഗങ്ങളെ അതിൽ ഒരുക്കി ആകർഷിച്ചു ആക്രമണകാരിയായ വന്യജീവിയെ പിടികൂടണ മെന്നുമാണു നാട്ടുകാരുടെ ആവശ്യം.ചീനിക്കപ്പാറ ചെട്ടിപ്പറമ്പിൽ ഷിജുവിൻ്റെ ഭാര്യ സാൻറിയെ (30) നെയാണു വന്യജീവി 2തവണ ആക്രമിച്ചത്.രാത്രിയിലും പകലും വീടിനു പുറത്തു നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. പ്രദേശ വാസികൾ പകലും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ഇതി നൊരു ശാശ്വത പരിഹാരം വേണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാണ്.
Post a Comment