മണ്ണാർക്കാട് : കുമരംപുത്തൂർ ചുങ്കത്ത് ഓടുന്ന ബസിന്റെ ചക്രം ഊരിപ്പോയി. ഭാഗ്യം കൊ ണ്ട് വൻ അപകടം ഒഴിവായി. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. കുണ്ടൂർക്കുന്നിൽ നിന്ന് മണ്ണാർക്കാട്ടേക്ക് വരികയായിരു ന്ന ഫിഫ ബസിൻ്റെ മുൻപിലെ ചക്രമാണ് ഊരിപ്പോയത്. ചുങ്കം കവലയിൽ എത്തുന്നതിന് മുൻ പ് പന്നിക്കോട്ടിരി ക്ഷേത്രത്തിനു സമീപത്ത് എത്തിയപ്പോൾ ബസിൻ്റെ ഡ്രൈവറുടെ ഭാഗ ത്തെ ഹബ് പൊട്ടി ചക്രം തെറി ക്കുകയായിരുന്നു. ഭാഗ്യം കൊ ണ്ടാണ് വൻദുരന്തം ഒഴിവായത്. ആർക്കും പരുക്കില്ല. തെറിച്ച ചക്രം മറ്റു വാഹനങ്ങളിലോ വഴി യാത്രക്കാരുടെ ദേഹത്തോ തട്ടാ തിരുന്നതും ഭാഗ്യമായി.
Post a Comment