മണ്ണാർക്കാട് : മണ്ണാർക്കാട് വെള്ളക്കരം കൂടി യെന്ന് ആരോപിച്ചും ഒന്നിടവിട്ട് ദിവസങ്ങളിൽ വെള്ളം ലഭ്യമാക്ക ണമെന്ന് ആവശ്യപ്പെട്ടും വാട്ടർ അതോറിറ്റി ഓഫിസിൽ എത്തിയ യുവാവ് ഓഫിസിലെ മേശപ്പുറത്തെ ചില്ല് അടിച്ചു തകർത്തു.പള്ളിക്കുറുപ്പ് ചുള്ളിമുണ്ട സ്വദേശി മുഹമ്മദ് ഹാരിഫിനെതിരെ വാട്ടർ അതോറിറ്റി പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാവിലെയാണു സംഭവം തനിക്കു ലഭിച്ച വെള്ളക്കരം കൂടുതലാണെന്നും കുറയ്ക്കണമെന്നും. ആവശ്യപ്പെട്ടു പലതവണ ഓഫിസിൽ എത്തിയും വിളിച്ചും യുവാവ് പരാതി പറ യാറുണ്ടെന്ന് അധികൃതർ പറഞ്ഞു. പരാതിയെ തുടർന്നു കഴിഞ്ഞ ദിവസം ചുള്ളിമുണ്ടയിലെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ അമിത ബിൽ വരുന്നില്ലെന്നു കണ്ടെത്തിയതായി എ ഇ പറഞ്ഞു.വേനൽ കടുത്ത ഈ ഘട്ടത്തിൽ രണ്ടു ദിവസം കൂടുമ്പോഴാണു ജലം ലഭ്യമാക്കുന്നത്. ഈ മേഖലയിൽ കടുത്ത ക്ഷാമം തുടങ്ങിയിട്ടില്ലെന്നും എഇ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കു യുവാവ് ഓഫിസിൽ നിന്നു പോയിരുന്നു.
Post a Comment