ഇരുചക്ര ഇലക്ട്രിക് വാഹന വ്യവസായം കുതിപ്പിലേക്ക്. റെക്കോർഡ് വളർച്ചയുമായി ഒല.

 


പാലക്കാട്: മാര്‍ച്ച് മാസത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി ഒല ഇലക്ട്രിക്ക്.ഒലയുടെ 53,000 യൂണിറ്റുകളാണ് റജിസ്ട്രേഷന്‍ നടത്തിയത്.എക്കാലത്തെയും ഉയര്‍ന്ന രജിസ്ട്രേഷനാണിത്.

2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 115 ശതമാനം വളര്‍ച്ചയാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.

ഇരുചക്ര ഇലക്ട്രിക് വാഹന വ്യവസായം 2023 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഒല എക്കാലത്തേയും ഉയര്‍ന്ന പ്രതിമാസ വളര്‍ച്ച രേഖപ്പെടുത്തുന്നത്. 

2023 സാമ്പത്തിക വര്‍ഷത്തില്‍ 1,52,741 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 3,28,785 യൂണിറ്റുകളുടെ റജിസ്ട്രേഷനാണ് നടന്നത്. 

മുന്‍ പാദത്തിലെ 84,133 യൂണിറ്റുകളെ അപേക്ഷിച്ച് 24 സാമ്പത്തിക വര്‍ഷത്തില്‍ 119,310 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. 42 ശതമാനമാണ് പാദവര്‍ഷങ്ങളിലെ ബിസിനസ് വളര്‍ച്ച.

കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്കും ഇലക്ട്രിക്ക് വെഹിക്കിള്‍ വ്യവസായ മേഖലയ്ക്കും നിര്‍ണായകമായിരുന്നെന്ന് ഒല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.ഒല ഇലക്ട്രിക് ഇപ്പോള്‍ എട്ട് വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ എക്സ്റ്റന്റഡ് ബാറ്ററി വാറന്റി പുറത്തിറക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم