കരിങ്കപ്പാറ :പാദരക്ഷാ നിർമ്മാണരംഗത്ത് ഇന്ത്യയിൽ പുത്തൻ സാങ്കേതികവിദ്യയിലൂടെ ശ്രദ്ധേയരായ,വി.കെ.സിയുടെ ആകർഷക ഉത്പന്നങ്ങളുമായി,കരിങ്കപ്പാറ,പാറമ്മൽ പ്രദേശത്ത് മേഘ ഫൂട്ട് വെയർ & അപ്പാരൽസ് പ്രവർത്തിച്ചു തുടങ്ങി.ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് കൊടിയേങ്ങൽ മേഘ ഫൂട്ട് വെയർ & അപ്പാരൽസ് ഉദ്ഘാടനം ചെയ്തു.ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് അസ്‌കർ കോറാഡ് ആദ്യ വില്പന നടത്തി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നോവല്‍ മുഹമ്മദ്,റസീന പൂക്കയില്‍,വികെസി കമ്പനി മാനേജിംഗ് ഡയറക്ടർ റസാഖ്,തുടങ്ങിയവർ പങ്കെടുത്തു. ചെരുപ്പുകൾ,സ്ത്രീ സങ്കൽപ്പങ്ങൾക്ക് പൂർണതയേകിയുള്ള അപ്പാരൽസുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.പാദരക്ഷാ വിപണിയില്‍ ആദ്യ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായ വി.കെ.സിയുടെ വ്യത്യസ്ത ഇനം പാദരക്ഷകൾ മിതമായ നിരക്കിൽ മേഘ ഫൂട്ട് വെയർ &അപ്പാരൽസിൽ ലഭ്യമാണെന്ന് സ്ഥാപന സാരഥി ഭാസ്കരൻ കരിങ്കപ്പാറ പറഞ്ഞു.
إرسال تعليق