കല്ലടിക്കോട് : ദേശീയ ജനാധിപത്യ സഖ്യം സാരഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി.ജെ പി കരിമ്പ മണ്ഡലം റോഡ് ഷോ സംഘടിപ്പിച്ചു . കാരാകുറുശ്ശി അയ്യപ്പൻകാവ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി കല്ലടിക്കോട് സമാപിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടുകൂടി നടത്തിയ റോഡ് ഷോക്ക് വലിയ സ്വീകരണമാണ് ജനങ്ങൾ നൽകിയത്.കരിമ്പ മണ്ഡലം അധ്യക്ഷൻ പി ജയരാജ് ,ജില്ലാ സെക്രട്ടറി രവി അടിയത്ത് സംസ്ഥാന സമിതി അംഗം എ സുകുമാരൻ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനൂപ് ടി ഗോപാലകൃഷ്ണൻ പി വി തുടങ്ങിയവർ നേതൃത്വം നൽകി.
إرسال تعليق