വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ കർഷകൻ മടങ്ങിവന്നില്ല, തിരഞ്ഞുപോയ സഹോദരൻ കണ്ടത് ഇടവഴിയിൽ മൃതദേഹം



പാലക്കാട്: വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ കർഷകൻ മരിച്ചു. ചെർപ്പുളശ്ശേരി ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രൻ (48) ആണ് മരിച്ചത്. പാടത്തിന് സമീപത്തെ ഇടവഴിയിലാണ് രാമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. കാട്ടുപന്നി ശല്യമുള്ള വാഴത്തോട്ടത്തിന് രാത്രിയിൽ കാവലിരിക്കാൻ പോയതായിരുന്നു. ഹൃദയാഘാതം മൂലമുള്ള മരണം എന്നാണ് പ്രാഥമിക നിഗമനം.


രാമചന്ദ്രൻ രാവിലെ വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് ഇടവഴിയിൽ രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ

ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post