കരിമ്പുഴ പ്ലാക്കൂടത്ത് ശക്തമായ കാറ്റിലും മഴയിലും മരച്ചില്ല വീണ് വീട് തകർന്നു



കരിമ്പുഴ : കരിമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡ് പ്ലാക്കൂടം ഭാഗത്ത് ഇന്നലെ ഉണ്ടായ മഴയിലും കാറ്റിലും പരക്കെ നാശനഷ്ടങ്ങൾ സംഭവിച്ചു.പ്ലാക്കൂടം കുന്നത്ത് പരേതനായ പോക്കർ  സുബൈദ എന്നവരുടെ വീടിൻറെ മുകളിലേക്ക് മരം പൊട്ടി വീണ് വീട് തകർന്നു.ശക്തമായ ശബ്ദം കേട്ട് വീടിനകത്തുണ്ടായിരുന്ന നാലുപേരും പുറത്തേക്ക് ഇറങ്ങിയതിനാൽ മറ്റു അപകടങ്ങൾ ഒഴിവായി.അടുത്തുള്ള അടുത്തുള്ള വീടുകളിലും നാശനഷ്ടങ്ങൾ ഉണ്ട് .ആറ്റാശ്ശേരി, കരിപ്പമണ്ണ,കോട്ടപ്പുറം ഇന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്.






Post a Comment

أحدث أقدم