വിറകുകഷ്ണംകൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന സഹോദരീ ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു.

 


മണ്ണാര്‍ക്കാട്: വിറകുകഷ്ണംകൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന സഹോദരീ ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരപ്പുഴ തൃക്കള്ളൂര്‍ നെച്ചുള്ളി കോളനിയില്‍ മനക്കിലെകുടി വീട്ടില്‍ സുധീര്‍ (43) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരീ ഭര്‍ത്താവ് തൃശൂര്‍ അഞ്ചങ്ങാടി സ്വദേശിയും മണ്ണാര്‍ക്കാട് ആണ്ടിപ്പാടത്ത് താമസക്കാരനുമായ ഹാരിസ് (55) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പെരുന്നാള്‍ ദിനത്തില്‍ സുധീറിന്റെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെത്തിയ സഹോദരിയേയും മകളേയും ഹാരിസ് ഉപദ്രവിച്ചതായി പോലീസ് പറയുന്നു. സുധീറിന്റെ സഹോദരിയ്ക്ക് തലയ്ക്കടിയേറ്റ് മുറിവേല്‍ക്കുകയുമുണ്ടായി. 

ഇതുചോദ്യം ചെയ്ത സുധീറും ഹാരിസുംതമ്മില്‍ വാക്് തര്‍ക്കവും അടിപിടിയുമുണ്ടായി. ഇതോടെ, സുധീര്‍ സമീപംകിടന്നിരുന്ന വിറകുകഷ്ണമെടുത്ത് ഹാരിസിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു. സംഭവത്തില്‍ മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുധീറിനെ അറസ്റ്റുചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

Post a Comment

أحدث أقدم