വാണിജ്യ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് ലിവിംഗ് വേജസ് ഉറപ്പാക്കണം: ബി എം എസ്

 

പാലക്കാട്: വാണിജ്യ വ്യവസായ മേഖലയിൽ പണിയെടുക്കുന്ന കേരളത്തിലെ 33 ലക്ഷത്തിലധികം വരുന്ന തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ ലിവിംഗ് വേജസ് ഉറപ്പാക്കണമെന്ന് പാലക്കാട് ബി എം എസ് ജില്ലാ കാര്യാലയത്തിൽ നടന്ന ജില്ലാ വാണിജ്യ വ്യവസായ മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് വി.ചന്ദ്രൻ പറഞ്ഞു.ടി.കുമരേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.സുനിൽ സ്വാഗതവും എം. പ്രദീപ് നന്ദിയും പറഞ്ഞു. ആർ.സുരേഷ് പ്രവർത്തന റിപ്പോർട്ടും എം.രാജരാജൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.പ്രസിഡൻ്റായി ടി.കുമരേശൻ,വൈസ് പ്രസിഡൻ്റ്മാരായി ആർ.സുരേഷ്,പി.പ്രദീപ്, വി.അജിത്ത്കുമാർ,കെ. ചെന്താമര എന്നിവരേയും ജനറൽ സെക്രട്ടറിയായി പി.കെ.ബൈജുവിനേയും ജോ:സെക്രട്ടറിമാരായി കെ. ഉണ്ണികൃഷ്ണൻ, സി.പി.സുനിൽ,കെ.സന്തോഷ് എന്നിവരേയും ട്രഷററായി എം.രാജരാജനേയും തെരഞ്ഞെടുത്തു.


Post a Comment

أحدث أقدم