കാരാകുർശ്ശി :വാഴമ്പുറം കല്ലംച്ചോല ആനമുണ്ട എസ്റ്റേറ്റിൻറെ ഒരു വശം കത്തി നശിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. കോങ്ങാട് നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തി തീ അണച്ചു. നാലര ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നതായി അഗ്‌നിശമന സേന ഉദ്യോഗസ്‌ഥർ അറിയിച്ചു. പാലക്കാട് തേരടപുഴവീട്ടിൽ മാത്യു ടി നൈനാൻറെ ഉടമസ്ഥതയിലുള്ള 20 ഏക്കറോളം വരുന്ന തോട്ടത്തിലെ റബ്ബർ തൈകൾ , കൈതച്ചക്ക ചെടികൾ എന്നിവയാണ് കത്തിനശിച്ചത്. വൈകീട്ടോടെ കൃഷിയിടത്തിൽ വിവിധ ഇടങ്ങളിലായാണ് തീ കാണപ്പെടുകയും ഉടൻതന്നെ സമീപത്തുണ്ടായിരുന്ന ജോലിക്കാർ അഗ്നിശ മന സേനയിൽ വിവരം അറിയിക്കുകയായിരുന്നു . റോഡിൽനിന്നും സ്ഥലത്തിൻറെ ഒരു അറ്റത്തേക്ക് എത്തിപ്പെടാൻ വളരെ പ്രയാസപ്പെട്ടാണ് അഗ്നിശമന സേന എത്തിയത് , രണ്ട് യൂണിറ്റ് വാഹനങ്ങളും ചേർന്ന് നാലുമണിക്കൂറിലധികം പണിപ്പെട്ടാണ് തീ അണക്കനായത്. ഒന്നരക്കൊല്ലം പഴക്കമായ 450 റബ്ബർ തൈകൾ , മൂന്നുകൊല്ലമായവ 400 തൈകൾ , ആറു ഏക്കറോളം കൈതച്ചക്ക എന്നിവയാണ് നശിച്ചത്. കനത്ത ചൂടാണ് തോട്ടത്തിലെ വിവിധ ഭാഗങ്ങളിൽ തീ കത്താൻ കാരണമെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രേഡ് അസ്സിസ്റ് സ്റ്റേഷൻ ഓഫീസർ സി.മനോജിൻറെ നേതൃത്വത്തിൽ കെ.വിജയകുമാർ, ആർ.വി.ഷൈബു, യു.ഷൈജു, ടി.നജീബ്, ഹോം ഗാർഡ് മാരായ പി.മോഹൻദാസ്, ജി.സുനിൽ എന്നവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
إرسال تعليق