വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീകൃഷ്ണപുരം സ്വദേശി മരിച്ചു


പാലക്കാട്‌-തൃശൂർ ദേശീയപാത വഴുക്കുംപാറയിൽ പിക്കപ്പ് വാനിനു പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി വിനായക(30)നാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30 ഓടെ വഴുക്കുംപാറ മേൽപ്പാത ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.

പാലക്കാടുഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിനു പിറകിൽ ഇതേ ദിശയിൽ പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ട‌പ്പെട്ട പിക്കപ്പ് വാൻ ദേശീയപാതയോരത്തെ അയൺ ക്രാഷ് ബാരിയറുകൾ തകർത്ത് സർവീസ് റോഡിലേക്ക് മറിഞ്ഞു. പിക്കപ്പ് വാനിന്റെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


Post a Comment

أحدث أقدم