അസീസ് പെരിങ്ങോട് സംവിധാനം ചെയ്ത 'കുരുത്താലി' നാടകം കാഴ്ചക്കാരിലേക്ക്.

 



പട്ടാമ്പി :അസീസ് പെരിങ്ങോട് എഴുതി സംവിധാനം ചെയ്ത ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന, 'കുരുത്താലി'ദി പ്രൊഫൈൽ അൺലോക്കഡ് എന്ന നാടകം അരങ്ങിലെത്തുന്നു.

ഏപ്രിൽ 8ന് രാത്രി എട്ടു മണിക്ക് കൊപ്പം പപ്പടപടിയിൽ നാടകം അവതരിപ്പിക്കും.

സ്ത്രീ പുരുഷ സമത്വത്തിലൂന്നിയ കരുത്തുറ്റ ഒരു പ്രമേയമാണ് നാടകത്തിലുള്ളത്.  

സംഗീത നാടക അക്കാദമിയുടെ നാടകോൽസവത്തിൽ രണ്ടു ലക്ഷം രൂപയുടെ 

പദ്ധതിയുടെ ഭാഗമായി തയ്യറാക്കിയ

കുരുത്താലി ഇന്നത്തെ കാലത്തു നമ്മുടെ ശീലങ്ങളിലേക്ക് ഇറങ്ങിചെന്ന് പുരുഷാധിപത്യം എത്രമാത്രം നമ്മൾ ജീവിതത്തിൽ കൊണ്ട് നടക്കുന്നു എന്നു ഓർമിപ്പിക്കുന്നു.സ്ത്രീ പുരുഷ സമത്വം ഏങ്ങനെ നമ്മുടെ ജീവിതത്തിൽ പ്രാ വർത്തികമാക്കാൻ ശീലങ്ങൾ മാറ്റി പുതിയ ശീലങ്ങളിലൂടെ നടപ്പിലാക്കാം എന്നും നാടകം കാണിച്ചു തരുന്നു.

സൗമ്യയുടെയും ശാന്തന്റെയും വിവാഹത്തോടെ ഉണരുന്ന നാടകം

ആദ്യരാത്രിയിൽ 

നാണം കുണുങ്ങി മുടിയിൽ മുല്ലപൂവും കയ്യിൽ പാൽഗ്ലാസ്സുമായി

കടന്നു വരുന്ന സൗമ്യയെ പ്രതീക്ഷിച്ചിരിക്കുന്ന ശാന്തന് മണിയറയിലേക്ക് 

ഷർട്ടും ഷോട്സും ധരിച്ചെത്തുന്ന നവവധുവിനെ കാണുന്ന ശാന്തൻ പിന്നീട് സ്വന്തം പേര് വിളിക്കുന്ന നവവധുവിനോട് ശാന്തമായി സമരസപെടുന്നതും അവൾക്കും കൂടി ചായ ഉണ്ടാക്കി കൊടുക്കുന്ന സമത്വത്തിലേക്ക് എത്തുന്ന സമകാലിന പുരുഷനെയാണ് നമുക്ക് കാണാൻ കഴിയുക.

ആദ്യരാത്രിയിൽ തന്നെ കള്ളനെ പിടിക്കുന്ന സൗമ്യ

നാട്ടിലെ നാട്ടുകാരിൽ സ്റ്റാറുവുന്നതും കുടുംബശ്രീയിൽ വരുന്നതോടെ കുടുംബശ്രീയിലെ പരിപാടികളിൽ വരുന്ന മാറ്റം"മറ്റുള്ളവർക്കും വേണ്ടി

നമ്മന്തിനാണ് സ്വപ്നങ്ങൾ കാണാതിരിക്കുന്നത്? ആനപുറത്ത് കേറി സുബിത്ത ചോദിക്കുന്ന തീരിച്ചറിവ് ആചാരം തെറ്റിച്ചു തിരിയുഴിച്ചിൽ നടത്തുന്ന ഹരിത എന്ന പെൺകുട്ടിയെയും പെൺകൂട്ടായ്മയേയും നാട്ടിലെ പുരുഷന്മാർ ചോദ്യം ചെയ്യുന്നതിലൂടെ അതൊരു സ്ത്രീ പുരുഷ കലാപത്തോളം എത്തുമ്പോഴാണ് കോവിഡ് വന്നു മുഖം മറച്ച് വീടുകളിലേക്ക് സ്വയം ഒതുങ്ങുന്നത്.

പിന്നീട് പഞ്ചായത്ത് പ്രസിഡണ്ട്‌ കുപ്പായത്തിലേക്കു കണ്ണും

നാട്ടിരിക്കുന്ന ഖദർ രവിയുടെ വീട്ടിലെ ഉയരത്തിൽ ഉള്ള മരത്തിൽ പെൺകൊടി പാറുന്നതിലൂടെ സ്ത്രീകൾക്ക് മാത്രമായി

ഒരു സംഘടന വരുമ്പോൾ അധികാരത്തിന്റെ ആൺകോയ്മക്കു അസ്വസ്ഥത ബാധിക്കുന്നത്തോടെ സംഘർഷം തുടങ്ങുന്നതും

സ്ത്രീ പുരുഷസമത്വത്തിനു വേണ്ടി ശീലങ്ങൾ മാറ്റാൻ പുരുഷൻമാർക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങണം എന്നതിലേക്ക് എത്തുന്നത്.

സ്ത്രീ പുരുഷ സമത്വം ഉയർത്തിപിടിക്കുന്ന ശക്തമായ ഒരു നാടക മാണ് കുരുത്താലി.

പേര് പോലെ തന്നെ

കുരുത്താലി

സ്ത്രീക്കു കുരുക്കാണോ

അതോ കുരുത്തമാണോ എന്നു വരച്ചു കാട്ടുന്ന നാടകം. 

നായിക നായകൻമാരി ല്ലാതെ എല്ലാ കഥാപാവത്രങ്ങളും മനസിൽ തങ്ങുംവിധ മാണ് സംവിധായാകൻ നാടകം ഒരുക്കിയിട്ടുള്ളത്.

മൂന്ന് കോണികൾ മാത്രം

ഉപയോഗിച്ച് വേദിയിൽ

വ്യത്യസ്ഥമായ രംഗങ്ങൾ നിർമ്മിക്കുന്നത് പുതിയ കാഴ്ച്ചക്ക് മിഴിവേകു ന്നുണ്ട്.വെളിച്ചവും ആക്ഷേപഹാസ്യരീതിയിൽ കുറിക്കുകൊള്ളുന്ന നർമ്മ സംഭാഷണങ്ങൾ നാടകത്തിനു സംവേദനത്തിന് മറ്റു കൂട്ടുന്നുണ്ട്.

ശാന്തനും സൗമ്യയുമായി എത്തുന്നത് ശ്രീജിത്തും സാവിത്രിയുമാണ്.

ചാരുതയാർന്ന അഭിനയകാഴ്ചവെച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി സുബിത്തയായെത്തുന്ന

ബീന ആർ ചന്ദ്രൻ ഇപ്രാവശ്യത്തെ സ്വർണ്ണചകോരം നേടിയ(ഐ എഫ് എഫ് കെ) 'തടവ്' സിനിമയിലെ നായികയാണ്.ഖാദർ ഭർത്താവായി അഭിനയിച്ചു തകർക്കുന്നത് മനോജ്‌ കുരഞ്ഞിയൂരാണ്.

ശ്രീജആറങ്ങോട്ടുകര, സിഎം നാരായണൻ,

നിവ്യകൃഷ്ണ,ഹരിത, അനുഷ,നവീൻ പയ്നിത്തടം,അനീഷ്, സുനിൽ കുമാർ, രാമകൃഷ്ണൻ ആറങ്ങോട്ടുകര,വിപിൻ എന്നിവർ ആണ് രംഗം മാറ്റുകൂട്ടുന്നത്.

സംഗീത സംവിധാനം: ഷമേജ് ശ്രീധർ,

സംഗീത നിർവഹണം:സോനു,

കലസംവിധാനം:പ്രമോദ്, ഗോപാലകൃഷ്ണൻ

രംഗവസ്തുക്കൾ.നിതിൻ, കിഷൻകാർത്തിക്.

വെളിച്ചം:ആബിദ് മംഗലം,

സ്റ്റിൽസ്: മണികണ്ഠൻ

ദേശമംഗലം, 

പോസ്റ്റ്ർ:അലിഫ് ഷ,

അവതരണം:കലാപാഠശാല ആറങ്ങോട്ടുകര.

Post a Comment

أحدث أقدم