കാഞ്ഞിരപ്പുഴ :കത്തുന്ന ചൂടിലും കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ പെരുന്നാൾ തിരക്കിനു കുറവുണ്ടായില്ല. ചെറിയ പെരു ന്നാൾ ദിനമായ ഇന്നലെ ആയിരങ്ങളാണ് ഉദ്യാനം സന്ദർശിക്കാനെത്തിയത്. ജില്ലയ്ക്കുപുറമേ മലപ്പുറത്തു നിന്നാണ് ഏറെയും സന്ദർശകർ ഉദ്യാനത്തിലെത്തിയത്. ഇതിൽ കുട്ടികളുടെ എണ്ണവും കൂടുതലായിരുന്നു. ഇന്നലെ മാത്രം 80,000 രൂപയാണമു വരുമാനം.വേനൽ അവധി ആരംഭിച്ചക്കുശേഷം ഉദ്യാനത്തിൽ വലിയ തോതിൽ തിരക്ക് അനുഭവപ്പെടുന്നത് ഇതാദ്യമാണ്. ചിറക്കൽപടി-കാഞ്ഞിരപ്പഴ റോഡിൻ്റെ നവീകരണത്തോടെ ഗതാഗത സുഗമമായതും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. ഉദ്യാനത്തിൽ തകരാറിലാ യിരുന്ന മ്യൂസിക് ഫൗണ്ടൻ നവീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പാർക്കും സൂര്യാസ്‌തമയവും ഉദ്യാനത്തിലെ പ്രധാന ആകർഷകമാണ്.പെരുന്നാൾ, വിഷു ആഘോഷ ങ്ങളോടനുബന്ധിച്ചു വരും ദിവസങ്ങളിലും സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ പെരുന്നാൾ തിരക്ക് അനുഭവപ്പെട്ടു
The present
0
إرسال تعليق