ശ്രീകൃഷ്ണപുരം കർഷകശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുമായി സഹകരിച്ച് വാണിജ്യ അടിസ്ഥാനത്തിൽ ഔഷധകൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. കുളക്കാട്ട്കുറുശ്ശി C A L P വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഔഷധ സസ്യങ്ങളുടെ പരിചയ പ്പെടുത്തൽ, കൃഷിരീതി, വിപണനം എന്നിവയെ കുറിച്ചുള്ള ക്ലാസ്സ് കെ. ശശികുമാർ ( അഗ്രികൾച്ചർ ഓഫീസർ, സെൻ്റർ ഫോർ ഇന്ത്യൻ മെഡിക്കൽ ഹെറിറ്റേജ്, കഞ്ചിക്കോട്), ബെഞ്ചമിൻ ( അഗ്രോണമിസ്റ്റ്) എന്നിവർ നയിച്ചു. വാർഡ് മെമ്പർ സി. ലീല ഉദ്ഘാടനം ചെയ്തു.FPO ഡയറ ക്ടർ സി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.CEO രഞ്ജിനി, SEEDS കോർ ഡിനേറ്റർ വികാസ്,കമ്പനി വർക്കിങ്ങ് ചെയർമാൻ രാജൻ കല്ലംപറമ്പിൽ, ഡയറക്ടർമാരായ മുരളീധരൻ എറക്കാട്ടിൽ, സുരേന്ദൻ മാസ്റ്റർ, മിനിമോൾ പ്രസംഗിച്ചു. ശ്രീകൃഷ്ണ പുരം ബ്ലോക്ക് പരിധിയിൽ ഉൾപ്പെടു ന്നവരായ കർഷകർ, വാണിജ്യ അടിസ്ഥാനത്തിൽ ഔഷധ കൃഷി ചെയ്യുവാൻ താത്പര്യപ്പെടുന്നു ണ്ടെങ്കിൽ അവരുടെ പേര് റജിസ്റ്റർ ചെയ്യുവാനുള്ള സമയ പരിധി ഏപ്രിൽ 20 വരെയ്ക്ക് നീട്ടിയിട്ടുണ്ട്. Contact no: 8086565797
ഔഷധകൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു
The present
0
Post a Comment