ഇനി കാട് വെട്ടുന്ന ജോലിക്ക് സുഹദയെ വിളിക്കാം

കല്ലടിക്കോട്:അന്തരിച്ച പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഷമീർ കരിമ്പയുടെ ഭാര്യ സുഹദഷമീറിന് മണ്ണാർക്കാട് അഗ്രോ ടെക് ഉടമ ജോസഫ്  ജീവനോപാധിയായി തൊഴിലുപകരണം നൽകി.ഷമീറിന്റെ മരണ ശേഷം സുഹദ മരംവെട്ടിന് ഇറങ്ങിയെങ്കിലും, ഏറെ കഠിനാധ്വാനം ഉള്ള അത്തരം ജോലികൾ പൂർത്തിയാക്കാൻ വയ്യാത്ത സാഹചര്യത്തിലാണ്,തൊഴിൽ സംരംഭമായി സുഹദ കാട് വെട്ട് തെരഞ്ഞെടുത്തത്.ഇനി കാടുവെട്ട് ജോലികൾ ചെയ്ത് കുടുംബം പുലർത്താനാണ് ആഗ്രഹം എന്നും,ഈ സഹായം ചെയ്തു തന്നതിന് അഗ്രോ ടെക് സ്ഥാപനത്തോട് നന്ദിയുണ്ടെന്നും നാലു കുട്ടികളുടെ മാതാവായ സുഹദ ഷമീർ പറഞ്ഞു. സുരേഷ് ഇടക്കുറുശ്ശി പ്രമോദ് പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم