കോങ്ങാട്:മൂന്നര പതിറ്റാണ്ടിലേറെയായി നാടക രംഗത്ത് സജീവമായ നാടക സംഘം കോങ്ങാട് അണിയിച്ചൊരുക്കിയ,നരിപ്പറ്റ രാജു സംവിധാനം ചെയ്ത 'അശു' എന്ന നാടകം നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു.മുപ്പത്തി അഞ്ചോളം നാടകങ്ങൾ അരങ്ങിൽ എത്തിച്ച അഭിമാനത്തോടെയാണ് കോങ്ങാടിന്റെ കലാകാരന്മാരുടെ സമകാലിക പ്രസക്തമായ പുതു നാടകാവതരണം.സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് കാണികൾ ഒഴുകിയെത്തിയത്. അരങ്ങിന്റെയും കലാകാരന്മാരുടെയും ഏറെ നാളത്തെ സമർപ്പണത്തിന്റെ വേദി കൂടിയാണിത്.യുവ നോവലിസ്റ്റ് വി.എം. ദേവദാസിന്റെ 'അശു: അയ്യപ്പന്റെ ഓട്ടപ്പാച്ചിൽ സുബ്രന്റെയും' എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് നാടകം.സമ്പന്നർ അവർണർക്കുനേരെ ഉയർത്തുന്ന അധീശാധികാരത്തിനെതിരെയും,അഹങ്കാര ആക്രമണങ്ങളോടും കീഴാള ജനതയുടെ ചെറുത്തുനിൽപ്പാണ് നാടകത്തിന്റെ പ്രമേയം.ജില്ലയുടെ വിവിധ ഭാഗത്തുള്ളവർ ഈ നാടകത്തിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിരിക്കുന്നു.അനൂപ,ഗോപിക, ജെറിൻ,സുജാത വിജയൻ, ആദിശേഷൻ, ആദിൽ,അഭിനവ്, സുനീഷ്,പ്രസാദ് അയ്യൂബ്,കിഷോർ, ജിനേഷ്,കൃഷ്ണ കുമാർ,മുരളി മംഗിളി,സജിത്ത് കുമാർ, ദാസൻ,ഹരിദാസൻ, ശിവദാസൻ,നന്ദജൻ തുടങ്ങിയവരാണ് അരങ്ങിൽ തിളങ്ങിയത്.വ്യാഴം വൈകീട്ട് ഏഴു മണിക്കും 'അശു' രണ്ടാമത് അവതരിപ്പിച്ചു
കോങ്ങാട് നാടക സംഘത്തിന്റെ 'അശു' കാണാൻ നാടൊന്നാകെ.
The present
0
Post a Comment