സുതാര്യത ധനകാര്യ സ്ഥാപനങ്ങളുടെ സവിശേഷതയാവണം.യു ജി എസ് മേലാറ്റൂർ ബ്രാഞ്ച് എം എൽ എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു

പെരിന്തൽമണ്ണ:അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ മേലാറ്റൂർ ബ്രാഞ്ച് പ്രവർത്തനമരംഭിച്ചു.മണ്ണാർക്കാട് ആസ്ഥാനമായി കഴിഞ്ഞ കഴിഞ്ഞ അഞ്ചുവർഷത്തോളമായി പ്രവർത്തിക്കുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്റെ 23-മത് ബ്രാഞ്ച് മേലാറ്റൂരിൽ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം എൽ എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.യു ജി എസ് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് അദ്ധ്യക്ഷനായി.കെ ടി ഡി സി ചെയർമാൻ പി.കെ.ശശി മുഖ്യാതിഥിയായി പങ്കെടുത്തു. കോവിഡ്,ലോകത്തെയും ജീവിതത്തെയും സ്തംഭിപ്പിച്ച കാലത്ത് ഒരു സംരംഭമായി തുടങ്ങി,സാമൂഹ്യ സമർപ്പണത്തോടെയും വ്യവസ്ഥാപിതമായ ലക്ഷ്യത്തോടെയും മുന്നേറിയ യു ജി എസ് ഗ്രൂപ്പ്‌ വിജയത്തിന്റെ നല്ലൊരു മാതൃകയാണെന്നും സുതാര്യത ഈ സംരംഭത്തിന്റെ മുഖമുദ്രയാണെന്നും കെ ടി ഡി സി ചെയർമാനും,എം എൽ എ യും പറഞ്ഞു.  മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്‌ ഇക്ബാൽ ക്യാഷ് കൗണ്ടർ ഉദ്ഘാടനവും,എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കബീർ മാസ്റ്റർ ലോക്കർ റൂം ഉത്ഘാടനവും നിർവഹിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗം വി.കെ.റൗഫ്, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പുഞ്ചിരി മജീദ്, ബിജെപി മേലാറ്റൂർ പ്രസിഡന്റ്‌ സി.സുമേഷ്,കേരള കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രാധാ മോഹനൻ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂർ യൂണിറ്റ് പ്രസിഡന്റ്‌ മമ്മദ്.സി.ടി,ഉമ്മർ പാറേക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.യു ജി എസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാൻസറിനോട് പൊരുതി ജീവിക്കുന്ന ഒരു വനിതക്ക് ധനസഹായം കൈമാറി.എ ജി എം ഹരിപ്രസാദ്,പി ആർ ഒ ശ്യാംകുമാർ,ഓപ്പറേഷൻസ് മാനേജർ രാജീവ്‌,സെയിൽസ് മാനേജർമാരായ ശാസ്ത പ്രസാദ്,ഷെമീർ അലി, ഫിനാൻസ് മാനേജർ ഹരീഷ്,എച്ച് ആർ വിഭാഗം മാനേജർ അനു മാത്യു, ഓഡിറ്റർ ഫൈസൽ അലി,റിക്കവറി ഓഫീസർ ശിവദാസൻ,വിവിധ ബ്രാഞ്ച് മാനേജർമാർ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. യു ജി എസ് ബ്രാഞ്ച് മാനേജർ നിഖിൽ ജോൺ സ്വാഗതവും ജനറൽ മാനേജർ അഭിലാഷ് പാലാട്ട് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post