പാലക്കാട്:ജൂനിയർ ചേംബർ ഇൻറർനാഷണൽ പാലക്കാടിന്റെ 2025 മികച്ച യുവ സംരംഭകനുള്ള കമൽപത്ര പുരസ്കാരം പാലക്കാട്ടെ യുവ സംരംഭകനും സിവിൽ എൻജിനീയറും ആയ ഗൗതം കൃഷ്ണയ്‌ക്ക് നൽകി ആദരിച്ചു. വ്യാപാര സംരംഭക മേഖലകളിൽ നേതൃത്വം കൊടുത്ത ജീവിതവിജയം കൈവരിച്ച യുവ പ്രതിഭകൾക്ക് ജെ സി ഐ ഇന്ത്യ ഏർപ്പെടുത്തിയ പുരസ്കാരം ആണ് ഇത്.ചുരുങ്ങിയ കാലയളവിൽ തന്നെ “എലിവേറ്റ് ഗ്രൂപ്പ്സ് “ എന്ന സ്വന്തമായി സംരംഭം സൃഷ്ടിക്കാനും തന്റെ കർമ്മ രംഗത്ത് സ്വന്തമായി വ്യക്തിപ്രഭാതം തീർക്കാനും സാധിച്ച വ്യക്തി എന്ന നിലയിലും ജെസിഐ എന്ന സംഘടനയിലൂടെ നേതൃത്വനിരയിൽ വലിയ സംഭാവനകൾ നൽകിയ ജെയ്സി എന്ന നിലയിലും ആണ് മേൽ പുരസ്കാരം സമ്മാനിച്ചത്. പാലക്കാടിൽ നിന്നും കമൽപത്ര പുരസ്കാരം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ഗൗതം. പാലക്കാട് ഹോട്ടൽ ഗസാലയിൽ നടന്ന ചടങ്ങിൽ ജെ സി ഐ പാലക്കാട് പ്രസിഡന്റ് ആദർശ അരവിന്ദാണ് പുരസ്കാരം കൈമാറിയത്.മറ്റ് മുൻ പ്രസിഡന്റ്മാരും ജെസിഐ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.ഷജിൽ കുമാർ രജനി ദമ്പതിമാരുടെ മകനായ ഗൗതം പുത്തൂർ പൂജാ നഗർ നിവാസിയാണ്.
ഗൗതം കൃഷ്ണന് ജെസിഐ പാലക്കാടിന്റെ 2025 വർഷത്തെ കമൽപത്ര പുരസ്കാരം
Samad Kalladikode
0
إرسال تعليق