കേരള കോൺഗ്രസ് (എം) കോങ്ങാട് നിയോജക മണ്ഡലം നേതൃസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

 


കാഞ്ഞിരം:കേരള കോൺഗ്രസ് (എം) കോങ്ങാട് നിയോജക മണ്ഡലം നേതൃസമ്മേളനം കാഞ്ഞിരം വ്യാപാര ഭവനിൽ നടന്നു.കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്തുപിടിച്ചാണ് കേരള കോൺഗ്രസ് പ്രവർത്തിച്ചിട്ടുള്ളത്.പാർട്ടിയുടെ മുന്നണി ബന്ധം ആലോചിച്ചെടുത്ത തീരുമാനമാണ്.ആസന്നമാകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശക്തമായ പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകും.പാലക്കാട്‌ ജില്ലയിൽ കേരള കോൺഗ്രസിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വാധീനവും ഓരോ മണ്ഡലത്തിലെയും കർമ്മധീരമായ പ്രവർത്തനവും സന്തോഷം നൽകുന്നതാണെന്ന് നേതൃസംഗമത്തിൽ മന്ത്രി പറഞ്ഞു.കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് സജീവ് മാത്യു നെടുമ്പുറം അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കുശലകുമാർ,കെ എം വർഗീസ്,എം ശശിധരൻ,ബേബി പാണുച്ചിറ,തുടങ്ങിയവർ സംസാരിച്ചു.ഐസക് ജോൺ സ്വാഗതവും,അരുൺ സക്കറിയ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post