മുണ്ടൂർ:എസ്എൻ ഡി പി യോഗം മുട്ടിക്കുളങ്ങര ശാഖയുടെ അഭിമുഖ്യത്തിൽ ചതയദിനം ആഘോഷിച്ചു.കേരള ശാസ്ത്ര വേദി പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ:ലക്ഷ്‌മി ആർ.ചന്ദ്രൻ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഒരേ സമയം പ്രായോഗികമതിയായ നവോത്ഥാന നായകനും താത്വികനായ ആത്മീയാചാര്യനും ആകാൻ കഴിഞ്ഞതാണ് ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നത് എന്നും ജാതി മത ചിന്തകളുടെ വേരറുക്കുവാനായ് പാർശ്വവത്കരിക്കപ്പെട്ട ജാതി സമൂഹങ്ങളെ ചേർത്ത് പിടിച്ച വിപ്ലവകാരിയുമായിരുന്നു ശ്രീനാരായണ ഗുരുവെന്നും ഡോ. ലക്ഷമി ആർ ചന്ദ്രൻ പറഞ്ഞു. എം.എൻ അരവിന്ദാക്ഷൻ,പ്രൊഫ: കെ.പി ഗിരീഷ്‌കുമാർ, എം.വി.രാധാകൃഷ്ണൻ. എം. എംരവീന്ദ്രൻ.എംഎംചെന്തമരാക്ഷൻ കെ.കെ.രാധാകൃഷ്ണൻ,കെ.കൃഷ്ണൻകുട്ടി, എന്നിവർ സംസാരിച്ചു.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' ശ്രീനാരായണഗുരുദേവന്റെ ജന്മദിനം.ചതയദിനം ആഘോഷിച്ചു
Samad Kalladikode
0
إرسال تعليق